Sunday, June 18, 2006

കവിത: വാക്കുകളുണ്ടാവുന്നത്

വാക്കുകളാദ്യം
ഉരുവം കൊള്ളുന്നത്
മൌനത്തിന്റെ
വിറങ്ങലിച്ച
ഇടവേളകളിലാണ്.

വാക്കുകള്‍....
തീഷ^ണത മുറ്റിയ
പതറിയ ശബ് ദങ്ങള്‍

വാക്കുകള്‍....
ജീവിതത്തിന്റെ
മേച്ചില്‍ പുറങ്ങളില്‍ നിന്നും
പുറബ്ബോ‍ക്കിലേക്ക്
ആട്ടിയോടിക്കപെട്ടവരില്‍
അമര്‍ന്നുപെയ്യുന്ന
പുറം ലോകമറിയാത്ത
ഗദ്ഗദങ്ങള്‍.

വാക്കുകള്‍....
മുഖ്യധാരയില്‍ നിന്നും
അകറ്റിനിര്‍ത്തപെട്ടവരുടെ
അടയാളപെടുത്താതെ പോയ
ലിപികളിലൊതുങ്ങാത്ത
ഉള്‍തുടിപ്പുകള്‍.

വാക്കുകള്‍....
ഇരകളാക്കപ്പെട്ടവരുടെയും
അടിച്ചമര്‍ത്തപെട്ടവരുടെയും
നിലയ്ക്കാത്ത
നിലവിളികള്‍.

7 comments:

Anonymous said...

ഇപ്പോ ശരിയായില്ല്യേ? കൂടുതല്‍ അറിയാന്‍ ഇവിടങള്‍ സന്ദര്‍ശിക്കുക. http://vfaq.blogspot.com/2005/01/settings-for-bloggercom-malayalam-blog.html
ധാരാളം മറ്റുബ്ലോഗുകള്‍ സന്ദറ്ശിക്കുക, വായിക്കുക. ഒരുനാള്‍ കേമാനായിവരും!

കുറുമാന്‍ said...

ദൂരദര്‍ശനത്തിന്നു സ്വാഗതം.....കവിത വായിച്ചു.

myexperimentsandme said...

കൊള്ളാം... പക്ഷേ വാക്ക് എന്ന ബ്ലോഗ് രൂപം കൊണ്ടത് മന്‍‌ജിത്തില്‍ കൂടിയാണെന്നാണ്...... :)

Visala Manaskan said...

സുഹൃത്തേ.. താങ്കളുടെ വാക്കുകള്‍ കടമെടുത്ത് പറയട്ടെ.,

സ്വാഗതം. ലിപികളിലൊതുങ്ങാത്ത
ഉള്‍തുടിപ്പുകളുടെ ലോകത്തേക്ക്.. ബൂലോഗത്തേക്ക്.

ചില നേരത്ത്.. said...

ദൂരദര്‍ശനത്തിന്‍ സ്വാഗതം
ബ്ലോഗുകളിലിനി സൂക്ഷ്മദര്‍ശനം നടത്തൂ..
സസ്നേഹം
ഇബ്രു

Kalesh Kumar said...

സുസ്വാഗതം!

dooradarshanam said...

എല്ലാവര്‍ക്കും നന്ദി. മലയാളം ടൈപ്പിങ്ങ് ശരിയായി വരുന്നെ ഉള്ളൂ. ബ്ലോഗിലും പുതുമുഖമാണ്. തെറ്റുകള്‍ ക്ഷമിക്കുക. സുനിലിനും, എപി.ക്കൂം, സുബൈര്‍ തുഖ്^ബക്കും എന്റെ പ്രതേകം നന്ദി.

ഷാജിദ്.