Monday, February 05, 2007

വില്‍‌ക്കാനായിനി.....

നേരം പരാപരാ
വെളുക്കുന്നതിനും മുമ്പ്
കൊതുകിനെ ഭയന്ന്
ജനലുകളും കതകും
അടച്ചിട്ട മുറിക്കുള്ളില്‍
കൂട്ടുകാരായി
വെളുത്തമേനി കടലാസ്സും
ആവി പാറുന്ന കട്ടന്‍ ചായയും.
ഏകാന്തത, ഏകാഗ്രത, നിശ്ശബ്‌ദത
തീഷ്‌ണമായ വാക്കുകള്‍ തേടി
ഓര്‍മ്മകളുടെ കൊടുംതപസ്സിലേക്ക്
ബാല്യം, യുവത്വം, വാര്‍‌ധക്യം
കളിമുറ്റം, ഇണക്കം, പിണക്കം, പ്രണയം
വിരഹം, വിപ്ലവം, ആത്‌മീയത
വാക്കുകള്‍ പാതി വഴിയിലെവിടെയോ
ഒളിച്ചുകളി നടത്തുന്നു
എഴുത്തിന്റെ കമ്പോളത്തില്‍
ഇനി എന്ത് വില്പനക്ക് വെയ്‌ക്കും?
അനുഭവമോ, ഭാവനയോ, അതോ
കടമെടുത്തൊരു
കടം കഥയോ?

5 comments:

dooradarshanam said...

കുറേ കാലം മുമ്പ്
എഴുതി വെച്ച ഏതാനും വരികളാണ്. തിരുത്തുന്നില്ല.

പൊന്നപ്പന്‍ - the Alien said...

ഇതു തന്നാ പ്രശ്നം !

പൊന്നപ്പന്‍ - the Alien said...

ഇതു തന്നാ പ്രശ്നം !

Raghavan P K said...

എഴുത്തിന്റെ കമ്പോളത്തില്‍
ഇനിയും പല പോസ്റ്റ് എഴുതുക.

ശെഫി said...

എത്താന്‍ വൈകി . നന്നായിരിക്കുന്നു.